Home Local News Police & Safety കാപ്പ നാടുകടത്തിൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസിലെ പ്രതി സുരമോൻ എന്നറിയപ്പെടുന്ന...

കാപ്പ നാടുകടത്തിൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസിലെ പ്രതി സുരമോൻ എന്നറിയപ്പെടുന്ന നിഖിൽ റിമാന്റിൽ

0

നിരവധി ക്രിമിനൽ കേസിൽ പ്രതിയും വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ വലപ്പാട് വില്ലേജ് കോതകുളം ബീച്ച് ദേശത്ത് കണ്ണംപറമ്പിൽ വീട്ടിൽ സുര മോൻ എന്നറിയപ്പെടുന്ന നിഖിൽ 33 വയസ്സ് എന്നയാളെ തൃശൂർ റേഞ്ച് DIG ഹരിശങ്കർ IPS ന്റെ ഉത്തരവ് പ്രകാരം ആയി 6 മാസ കാലത്തേക്ക് 03.03.2025 തിയ്യതി തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിഖിൽ പ്രസ്തുത കാപ്പ ഉത്തരവ് ലംഘിച്ച് കൊണ്ട് ഇന്നലെ 20-05-2025 തിയ്യതി ഉച്ചക്ക് 02.45 മണിക്ക് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടപരുത്തി എന്ന സ്ഥലത്ത് പ്രവേശിച്ച സംഭവത്തിനാണ് നിഖിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയൽ ഹാജരാക്കിയതിൽ നിഖിലിനെ റിമാന്റ് ചെയ്തു.

നിഖിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ 2018,2019,2020,2022 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസും 2021, 2022 ,2024 വർഷങ്ങളിൽ ഒരോ വധശ്രമകേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ രമേഷ് എം കെ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എബിൻ, സദാശിവൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സോഷി,സുനീഷ്, സിവിൽ പോലീസ് ഓഫിസർ ജിജു എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പോലീസിനെ കണ്ട് അടുത്തുള്ള തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച സുരമോനെ പോലീസ് തോട്ടിലേക്ക് ചാടി മൽപിടുത്തത്തിലൂടെ സാഹസികമായി പിടികൂടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version