NH 544 റോഡിലെ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും നിലവിലുള്ള പ്രശ്ങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുടെയും ഒരു യോഗം 20-05-2025 തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് രാവിലെ 10.30 മണിക്ക് നടന്നു.*
*താഴെ പറയുന്നവർ യോഗത്തിൽ പങ്കെടുത്തു*.
1. ശ്രീ .ജയേഷ് കുമാർ, റീജിയണൽ ട്രാൻസ്പോർട് ഓഫീസർ, തൃശൂർ.
2 : ശ്രീമതി .സിന്ധു കെ ബി,റീജിയണൽ ട്രാൻസ്പോർട് ഓഫീസർ(എൻഫോഴ്‌സ്മെൻ്റ്), തൃശൂർ.
3. ശ്രീ ഉല്ലാസ് .വി എ, അഡീഷണൽ എസ് പി, തൃശൂർ റൂറൽ.
4. ശ്രീ. വി കെ രാജു, ഡി.വൈ.എസ്.പി, കൊടുങ്ങല്ലൂർ
5 . ശ്രീ. ബിജുകുമാർ പി സി, ഡി.വൈ.എസ്.പി, ചാലക്കുടി
6 . ശ്രീ. ബിജോയ് പി ആർ, ഡി.വൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച്,
7 . ശ്രീ സജിൻ ശശി, ഇൻസ്പെക്ടർ , മാള പി എസ് .
8 . ശ്രീ അമൃത് രംഗൻ, ഇൻസ്പെക്ടർ കൊരട്ടി പി എസ്.
9 . ശ്രീ ദാസ് പി കെ, ഇൻസ്പെക്ടർ കൊടകര പി എസ്.
10 . ശ്രീ സാബു .സി എസ്, എസ് ഐ ആളൂർ പി എസ്.
11 . ശ്രീ സദാനന്ദൻ, എസ് ഐ, ഡി സി ആർ ബി,
12. ശ്രീ പ്രദീപ്, എസ് ഐ, പുതുക്കാട് പി എസ്.
13 . ശ്രീ റിഷിപ്രസാദ്, എസ്.ഐ, ചാലക്കുടി പി എസ്.
14. ശ്രീ കശ്യപൻ ടി എം, എസ് ഐ, കൊടുങ്ങല്ലൂർ പി എസ്.
15 . ശ്രീ. ലാൽ കെ എൽ, എം വി ഐ, ഇരിഞ്ഞാലക്കുട.
16 . ശ്രീ .സെബാസ്‌ററ്യൻ ജോസഫ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ചാലക്കുടി.
17 .ശ്രീമതി .അനു കെ സദാനന്ദൻ, AE, PWD റോഡ്‌സ്, ചാലക്കുടി .
18 . ശ്രീ പ്രമോദ് കെ, സെക്രട്ടറി, ചാലക്കുടി മുൻസിപ്പാലിറ്റി.
19 .ശ്രീ അനൂപ് സി എൻ, സെക്രട്ടറി, മേലൂർ ഗ്രാമപഞ്ചായത്ത്
20 ശ്രീമതി സബിത ജി, സെക്രട്ടറി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
21 ശ്രീമതി സവിത യൂ വി, JS, അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത്
22 ശ്രീമതി ശ്രീലത കെ എ,സെക്രട്ടറി, കൊരട്ടി ഗ്രാമപഞ്ചായത്ത് .
23 ശ്രീമതി ബിന്ദു ജി നായർ,സെക്രട്ടറി, കൊടകര ഗ്രാമപഞ്ചായത്ത്
24. ശ്രീ .അജയൻ വി ജെ, അകൗണ്ടൻറ്, ചേർപ്പ് ഗ്രാമപഞ്ചായത്ത്.
25 .ശ്രീമതി ഇന്ദു ആൻ്റണി Sr ക്ലർക്ക്, മാള ഗ്രാമപഞ്ചായത്ത് .
26 ശ്രീമതി അജിത കെ സെക്രട്ടറി, നെന്മണിക്കര ഗ്രാമപഞ്ചായത്ത് .
27. ശ്രീ. ഷൈലജൻ കെ കണ്ണമ്പുഴ, അന്നമ്മനട ഗ്രാമപഞ്ചായത്ത്.
28. ശ്രീ. പി എം ഗംഗേഷ് Asst സെക്രട്ടറി, ആളൂർ ഗ്രാമപഞ്ചായത്ത്.
29. ശ്രീമതി ഉമാ ഉണ്ണികൃഷ്ണൻ, സെക്രട്ടറി, ഗ്രാമപഞ്ചായത്ത്.
30 ശ്രീ .അൻസിൽ ഹസ്സൻ, PIU പാലക്കാട്.
31. ശ്രീ. എസ് ജെറീഷ്,SE JR കൺസൾട്ടൻസി,
32.ശ്രീ. റാണിപ്രസാദ് പി, ചൈതന്യ കൺസൾട്ടൻസി,
33.ശ്രീ. ലോകേഷ് പി, ചൈതന്യ കൺസൾട്ടൻസി,
*യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.*
• ചിറങ്ങരയിൽ വാഹനങ്ങൾ 3 ലൈൻ ആയി വന്ന് NH 544 ൽ കയറുന്നത് ബാരിക്കേഡ് വെച്ച് ക്ലിയർ ചെയ്യുന്നതിന് തീരുമാനിച്ചു.
• ദേശീയ പാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വിവധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു.
• സർവീസ് റോഡുകൾ പൊട്ടിപൊളിഞ്ഞ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിനായി തീരുമാനിച്ചു.
• സർവ്വീസ് റോഡുകൾ പാച്ച് വർക്ക് ചെയ്യുന്നത് വീണ്ടും വീണ്ടും കേടുവരുന്നു. ആയത് പരിഹരിക്കാൻ ഒരു RESOURCE TEAM എപ്പോഴും തയ്യാറാക്കി നിൽക്കണമെന്ന് തീരുമാനിച്ചു.
• 2 ദിവസത്തിനുള്ളിൽ ആമ്പല്ലൂരിൽ താല്കാലിക ബസ് വെയ്റ്റിങ്ങ് ഷെഡ് നിർമിക്കുന്നതിനും BUS STOP എന്ന ബോർഡ് വയ്ക്കുന്നതിനും തീരുമാനിച്ചു.
• സർവ്വീസ് റോഡുകളിൽ വീതിയുള്ള സ്ഥലങ്ങളിൽ 2 ലൈൻ ആയി വാഹനങ്ങൾ കടന്ന് പോകുന്നതിനായി ടാറിങ്ങിന് വീതി കൂട്ടുവാൻ തീരുമാനിച്ചു.
• റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ നിർദിഷ്ട സ്ഥലങ്ങളിലുള്ള ബസ് സ്റ്റോപ്പിൽ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുള്ളൂ എന്നിവ പോലീസും ബന്ധപ്പെട്ട ഡിപ്പാർ്ട്ട്മെന്റുകളും ഉറപ്പ് വരുത്തണമെന്ന് തീരുമാനിച്ചു.
• ക്വാഷണറി സൈൻ ബോർഡുകൾ 100 മീറ്റർ മുന്നേ എങ്കിലും സ്ഥാപിച്ചാൽ വാഹനങ്ങൾ സുഗമമായി കടന്ന് പോകുമെന്നതിനാൽ ആയത് സ്ഥാപിക്കുവാൻ തീരുമാനിച്ചു.
• ക്വാഷണറി സൈൻ ബോർഡുകൾ എവിടെയെല്ലാമാണ് വേണ്ടത് എന്ന് ഇന്ന് തന്നെ കൊടകര, കൊരട്ടി, പുതുക്കാട് SHO മാർ NHAI ഉദ്ദ്യോഗസ്ഥരെ അറിയിക്കുവാനും ആയത് 2 ദിവസത്തിനുള്ളിൽ സ്ഥാപിക്കുവാനും തീരുമാനിച്ചു.
• വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന റോഡുകളിലും ദിശാബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
• സൈൻ ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇടക്കിടക്ക് പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാറ്റി സ്ഥാപിക്കുവാൻ തീരുമാനിച്ചു.
• എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അത്താണി – മൂഴിക്കുളം – അന്നമനട ഭാഗത്തുകൂടി കൊടകരയിൽ എത്തിച്ചേരാം. അടിയന്തിര ഘട്ടത്തിൽ ഈ റൂട്ടിലൂടെ വാഹനങ്ങൾ വഴി തിരിച്ച് വിടുവാൻ തീരുമാനിച്ചു.
• പുതുക്കാട് KSRTC സ്റ്റാന്റിന് മുൻഴശത്തെ U-TURN അടച്ചതിനാൽ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ റോഡിൽ നിർത്തുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്വാഷണറി സൈൻ ബോർഡ് സ്ഥാപിക്കുവാൻ തീരുമാനിച്ചു.
• അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവ്വീസ് റോഡിലെ Slab കൾ ബലപ്പെടുത്തി റോഡിന്റെ വീതി കൂട്ടി വാഹനങ്ങൾ സുഗമമായി പോകാൻ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
• NHAI ടീം 10 ദിവസം കൂടുമ്പോൾ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പീരിയോഡിക്കൽ വിസിറ്റ് നടത്തുന്നതിന് തീരുമാനിച്ചു.
• പഞ്ചായത്ത് റോഡുകളിൽ അറ്റകുറ്റ പണികൾ നടത്താനുണ്ടെങ്കിൽ ആയത് ചെയ്യുന്നതിനായി തീരുമാനിച്ചു.
• ആളൂർ മാള റോഡിൽ റോഡരികിൽ വെട്ടിയിട്ട മരങ്ങൾ നീക്കുന്നതിന് കരാറുകാർക്ക് നിർദേശം നൽകുവാൻ തീരുമാനമെടുത്തു.
• NHAI യുടെ റിക്കവറി വാൻ പേരാമ്പ്ര NHAI യുടെ യാർഡിന് അടുത്ത് പാർക്ക് ചെയ്യണമെന്ന് തീരുമാനമെടുത്തു.
തുടർന്ന് ഇന്ന് വൈകീട്ട് 4 മണിക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരും സംയുക്തമായി NH 544 റോഡിലെ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് സംയുകിത പരിശോധന നടത്തി മേൽതീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുവാനും തീരുമാനമെടുത്തിട്ടുള്ളതാണ്.
All reactions:
2727
14
8
Like
Comment
Share