Home Local News പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

0

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 79 ഗുണ്ടകളെ കാപ്പ ചുമത്തി. 45 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.

കുപ്രസിദ്ധ ഗുണ്ട വലപ്പാട് കരയാമുട്ടം ദേശത്ത് കണക്കാട്ട് വീട്ടിൽ തപൻ എന്നയാളെയാണ് (42 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രണ്ട് വ്യാജ മദ്യ വില്‍പ്പന കേസ്സുകളിലും, MDMA വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച 2 കേസ്സുകളിലും പ്രതിയാണ്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ്ബ് ഇൻസ്പെക്ടർ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, ആഷിക് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version