Home Local News ഓൾ കേരള ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റ് 2025 മെയ് 19 മുതൽ 22 വരെ

ഓൾ കേരള ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റ് 2025 മെയ് 19 മുതൽ 22 വരെ

8-ാം മത് ലയൺ റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റ്

ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 18 ാം മത് ലയൺ റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്‌മിൻ്റൺ ടൂർണ്ണമെന്റ് 2025 മെയ് 19 മുതൽ 22 വരെ വൈകീട്ട് 7.30 മുതൽ ഇരിങ്ങാലക്കുട ലയൺസ് ഷട്ടിൽ ക്ലബിൽ വെച്ച് സംഘടിപ്പിക്കും.

മെൻസ് ഡബിൾസ് വിഭാഗത്തിൽ 70+, 100+ എന്നീ കാറ്റഗറികളിയായിട്ടായി രിക്കും ടൂർണ്ണമെന്റ്റ് സംഘടിപ്പിക്കുന്നത്. ടൂർണ്ണമെൻ്റിൻ്റെ ഉൽഘാടന കർമ്മം ഇരിങ്ങാല ക്കുട റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ശ്രീ ബിജോയി പി. ആർ 2025 മെയ് 19 തിങ്കളാഴ്ച്ച വൈകീട്ട് 7.00 മണിക്ക് നിർവ്വഹിക്കും.

വിജയിക്കുന്ന ടീമുകൾക്ക് 8000 രൂപയും ട്രോഫിയും, റണ്ണർ അപ്പ് കരസ്ഥമാ ക്കുന്ന ടീമുകൾക്ക് 4000 രൂപയും ട്രോഫിയും, സെമി ഫൈനലിസ്റ്റ് ടീമുകൾക്ക് 1000 രൂപയും ട്രോഫിയും നൽകുന്നതാണെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡൻ്റ് ബിജു ജോസ് കൂനൻ, ഷട്ടിൽ കമ്മിറ്റി ചെയർമാൻ റെജി മാളക്കാരൻ, ടൂർണ്ണമെൻ്റ് കൺവീനർ അഡ്വ. ഐബൻ മാത്തൻ, ടി.ഡി.ബി. എസ്.എ സീനിയർ വൈസ് പ്രസിഡണ്ട് പീറ്റർ ജോസഫ്, ജോയിന്റ് കൺവീനർമാരായ ബാബു മേനോൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version