Home Local News ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

0

മന്ത്രി ഡോ. ആർ. ബിന്ദു

കല്ലേറ്റുംകര : ചിറ്റിലപ്പിള്ളി ചാരിറ്റബിൾ ഫാമിലി ട്രസ്റ്റിൻ്റെ 26- മത് വാർഷിക സമ്മേളനം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്‌തുകൊണ്ട് ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ജെക്‌സൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. 103 വയസ്സായ കുടുംബത്തിലെ കുഞ്ഞിലക്കുട്ടി അമ്മയേയും, ബിസിനസ് അച്ചീവ്‌മെൻ്റ് അവാർഡ് നേടിയ ടി.വി ജോർജിനെയും, പി.എച്ച് ഡി നേടിയ ജെസ്റ്റിൻ ജോസഫിനെയും ട്രസ്റ്റ് ചെയർമാൻ ജോസഫ് ടി.എൽനേയും നവ വൈദീകനായ അഖിൽ തണ്ടക്കലിനേയും യോഗം ആദരിച്ചു.

യോഗത്തിൽ ഫാദർ ജോസ് ചിറ്റിലപ്പിള്ളി,ഫാദർ സിൻ്റോ ചിറ്റിലപ്പിള്ളി,ഫാദർ സിന്റോ ആലപ്പാട്ട്,സിസ്റ്റർ ഗ്രീഷ്‌മ,സിസ്റ്റർ ആഗ്‌നസ്, ബ്രദർ ജിതിൻ, മഹാ കുടുംബയോഗം പ്രസിഡണ്ട് സാന്റി ഡേവിഡ്,പിയൂസ് ടി.ജെ, അരുൺ ടി. ജെ,ജോബി മാത്യു, വിൽസൻ തത്ത്വേക്കൽ, പോളി ടി.ഒ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.പി. ആൻ്റോ പ്രസിഡണ്ട്,ജോബി മാത്യു വൈസ് പ്രസിഡണ്ട്, പിയൂസ് ടി.ജെ സെക്രട്ടറി,ഷിബു ടി.എ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version