Home Local News രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

സൽമാൻ
സൽമാൻ

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും 184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

കൊടകര : ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഫാത്തിമപുരം പെരുന്ന സ്വദേശി പുതുപറമ്പിൽ വീട്ടിൽ സൽമാൻ 28 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

03-05-2025 തിയ്യതിയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം പരിശോധനയിൽ കൊടകര മേൽപാലത്തിനു സമീപം വെച്ച് 184.420 ഗ്രാം മാരക രാസലഹരിയായ MDMA യുമായി ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, കല്ലംകുന്ന്, ചിറയിൽ വീട്ടിൽ ഡാർക്ക് മെർച്ചന്റ് എന്നറിയപ്പെടുന്ന ദീപക് രാജു (30 വയസ്സ്), എറണാകുളം ജില്ല നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22 വയസ്) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. സൽമാന്റെ നിർദേശത്തോടും സാമ്പത്തിക സഹായത്തോടും കൂടിയാണ് ദീപക് രാജു, ദീക്ഷിത എന്നിവർ ബാഗ്ലൂരിൽ നിന്ന് മാരക രാസലഹരിയായ MDMA കടത്തിക്കൊണ്ട് വന്നത് എന്ന് കണ്ടെത്തിയതിനാലാണ് സൽമാനെ അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. നടപടിക്രമങ്ങൾക്ക് ശേഷം സൽമാനെ കോടതിയിൽ ഹാജരാക്കും.

ദീപക് രാജുവിനെ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ 2021 ൽ 10 KG കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതാണ്. കൂടാതെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2016, 2024, 2025 വർഷങ്ങളിൽ മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള കേസുകളുണ്ട്.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ് പി കെ എസ് സി പി ഓ മാരായ രജീഷ്, ദിലീപ് കുമാർ, സി പി ഓ ശ്രീജിത്ത് എന്നിവർ ചേർന്നാണ് സൽമാനെ അറസ്റ്റ് ചെയ്തത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version