സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ
പുതുക്കാട് : പ്രതിക്കെതിരെ 20-04-2025 തിയ്യതി കല്ലൂർ മാവിൻചുവട് സ്വദേശിനിയുടെ അമ്മ കൊടുത്ത കേസിൽ പ്രതി ജയിലിലായതിന്റെ വൈരാഗ്യത്താൽ കല്ലൂർ മാവിൻചുവടുള്ള പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും തടയാൻ ചെന്ന പരാതിക്കാരിയുടെ ഭർത്താവിന്റെ മുഖത്ത് കൈ കൊണ്ടടിക്കുകയും ചെയ്ത സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശിയായ കിഴക്കൂട്ട് വീട്ടിൽ ഒടിയൻ പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ് 47 വയസ് എന്നയാളെയാണ് ഇന്നലെ 10-05-2025 തിയ്യതി പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തത്.
പരാതിക്കാരിയുടെ അമ്മയുടെ പച്ചളിപ്പുറത്തുള്ള വീട്ടിലേക്ക് പ്രദീപ് അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിന് 20-04-2025 തിയ്യതി പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യുകയും പ്രദിപിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയത്.
പ്രദീപിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, പുതുക്കാട് പോലീസ് സ്റ്റേഷനിൽ 4 അടിപിടിക്കേസുകളും, വീട്ടിലേക്ക് അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതിനുള്ള ഒരു കേസും, ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുമുണ്ട്