ആളൂര്‍: മുരിയാട് യുവാക്കളെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസ്സില്‍ ഒന്നാം പ്രതിയും മറ്റൊരു കേസ്സില്‍ വാറണ്ടുള്ളയാളും അറസ്റ്റിലായി. ക്രിമിനല്‍ കേസ്റ്റുകളില്‍ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മന്‍ എന്നു വിളിക്കുന്ന സനീഷ് (26 വയസ്സ്), ഉണ്ണിയെന്നു വിളിക്കുന്ന തേറാട്ടില്‍ പ്രതീഷ് (35 വയസ്സ്) എന്നിവരെയാണ് റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇന്‍സ്‌പെക്ടര്‍ കെ.സി.രതീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ്സിനാസ്പദമായ സംഭവം. മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ പരാതിക്കാരുടെ കാറില്‍ ഇടിച്ചതുമായുണ്ടായ തര്‍ക്കത്തിലാണ് മുരിയാട് സ്വദേശികളായ റിജിന്‍, സിജോ,ശ്രീനാഥ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പ്രതികള്‍ മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി കാര്‍ ഓടിച്ചു വരികയായിരുന്നു. ഇവര്‍ക്കു പിന്നാലെ കാറില്‍ വരികയായിരുന്ന പരാതിക്കാര്‍ ഓവര്‍ടേക്ക് ചെയ്തു പോയതില്‍ പ്രകോപിതരായ പ്രതികള്‍ പരാതിക്കാരുടെ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ പുറകിലിടിക്കുകയും മുന്നില്‍ കയറി കാര്‍ കുറു റെയിട്ടു അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ അക്രമാസക്തരാവുകയായിരുന്നു. . റിജിനെയും സിജോയേയും ആക്രമിക്കുന്നത് കണ്ട് പിടുച്ചു മാറ്റാന്‍ ചെന്നതായിരുന്നു ശ്രീനാഥ് . ആക്രമത്തില്‍ ഇയാള്‍ക്കും പരുക്കേറ്റു. ഇവര്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമകളാണ് പ്രതികളെല്ലാം . സനീഷാണ് സംഘത്തിലെ പ്രധാനി. സംഭവ ശേഷം മുങ്ങിയെ സനീഷ് മൈസൂര്‍, പാലക്കാട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എസ്.ഐ. അരിസ്റ്റോട്ടിലും സംഘവും പരിശോധന നടത്തിയിരുന്നു. സനീഷ് കൊലപാതകാശ്രമം അടക്കം ആളൂര്‍ സ്റ്റേഷനില്‍ നാലും കൊടകര സ്റ്റേഷനില്‍ ഒന്നും ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. രണ്ടായിരത്തി പതിനേഴില്‍ വീട് കയറി ആക്രമിച്ച കേസ്സില്‍ അറസ്റ്റ് വാറണ്ട് ഉള്ളയാളാണ് അറസ്റ്റിലായ പ്രദീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു..ആളൂര്‍ എസ്.ഐ. പി.വി.അരിസ്റ്റോട്ടില്‍, .സീനിയര്‍ സി.പി.ഒ കെ.കെ.പ്രസാദ്, ഇ.എസ്.ജീവന്‍, അനില്‍കുമാര്‍, എം.ആര്‍ സുജേഷ്, കെ.എസ്.ഉമേഷ്, ഐ.വി.സവീഷ്, എസ്.ശ്രീജിത്ത്, വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.