Home NEWS കേരള എന്‍ജിഒ യൂണിയന്‍ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കേരള എന്‍ജിഒ യൂണിയന്‍
ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് ഭവനരഹിതരായ അതിദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക്‌വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. ഭവന നിര്‍മ്മാണത്തിന് പുറമെആധുനിക സജ്ജീകരണങ്ങളോട് കൂടിയ 15 ആംബുലന്‍സുകള്‍, സംസ്ഥാനതലസ്ഥാനത്ത് സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങള്‍ക്കായി 2000സന്നദ്ധപ്രവര്‍ത്തകര്‍, രക്തദാനസേന, അവയവദാന സമ്മതപത്രബോധവത്ക്കരണം തുടങ്ങിയ സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിന്റെ
ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായിട്ടുള്ള
മുരിയാട് പഞ്ചായത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം മുരിയാട് സഹകരണ ബാങ്ക് ഹാളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലന്‍ നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗ കെ വി പ്രഫുല്‍ ചടങ്ങില്‍ സംസാരിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി പി വരദന്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് , പ്രസിഡണ്ട് പി ബി ഹരിലാല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആര്‍ രേഖ, കര്‍ഷക സംഘം ഏരിയ അംഗം ടി എം മോഹനന്‍, വാര്‍ഡ് മെമ്പര്‍ നിത അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.

Exit mobile version