കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്കായി തൃദിന സഹവാസ ക്യാമ്പ്
ഇരിഞ്ഞാലക്കുട :തൃശൂര്‍,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ജി. എഫ്. എ (ഗ്ലോബല്‍ ഫെഡറേഷന്‍ ഫോര്‍ അക്‌സസ്സിബിലിറ്റീസ് )യും സംയുക്തമായി കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്ക് ‘ഇന്‍സൈറ്റ് ‘ എന്ന പേരില്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് ഒരുക്കുന്നു.
ആഗസ്റ്റ് 25,26,27 തിയ്യതികളിലായി നടക്കുന്ന ‘ Insight 2K23 ‘-‘ Unleashing potentials, Embracing possibilities ‘- ക്യാമ്പില്‍ നാല്‍പത്തിലധികം വരുന്ന കാഴ്ച്ചപരിമിതര്‍ പങ്കെടുക്കും.18 വയസ്സിനും 25വയസ്സിനും ഇടയില്‍ പ്രായമുള്ള പൂര്‍ണ്ണ അന്ധരും മറ്റു കാഴ്ച്ച വൈകല്യങ്ങള്‍ നേരിടുന്നവരുമായ വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും അക്കാദമിക – സാങ്കേതിക തലങ്ങളിലെ അറിവുകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.തൃശൂര്‍ ജില്ലയിലെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളെയും മറ്റു സംഘടനകളിലെ അംഗങ്ങളെയും ആണ് ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ജി. എഫ്. എ. യുടെ കീഴിലുള്ള അന്തരാഷ്ട്ര നിലവാരമുള്ള പ്രമുഖരാണ് ക്യാമ്പില്‍ സെഷനുകള്‍ നയിക്കുക.
ക്യാമ്പില്‍ പങ്കെടുക്കുന്ന അന്ധരായ ഓരോരുത്തരുടെയും എല്ലാവിധ സഹായത്തിനും എന്‍. എസ്. എസ്. വോളന്റീയേഴ്സ് എപ്പോഴും കൂടെ ഉണ്ടാകും.തൃശൂര്‍ ജില്ലയില്‍ ആദ്യമായി നടക്കുന്ന ഈ വലിയ ഉദ്യമത്തിനായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ . ജോളി ആന്‍ഡ്‌റൂസ് സി. എം. ഐ എല്ലാവിധ ആശംസകളും അറിയിച്ചു.എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസേഴ്‌സ് പ്രൊഫ. ഷിന്റോ വി. പി, പ്രൊഫ. ജിന്‍സി എസ്. ആര്‍, പ്രൊഫ ആന്‍സോ, പ്രൊഫ ലാലു പി ജോയ്, പ്രൊഫ. ഹസ്മിന ഫാത്തിമ, പ്രൊഫ. ലിസ്‌മെറിന്‍ പീറ്റര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിക്കും.