ഇരിഞ്ഞാലക്കുട : തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ‘ഉണര്‍വ് 3.0’എന്ന പേരില്‍ ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ.എം.എ.യുടെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസിന്റെയും ജെ സി ഐ ഇരിഞ്ഞാലക്കുടയുടെയും ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നമുക്ക് രക്തബന്ധുക്കളാകാം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കോവിഡ് കാലയളവിനു ശേഷം രക്തം ലഭിക്കുവാന്‍ ദൗര്‍ലഭ്യം നേരിടുന്നതുകൊണ്ട് ഇരിഞ്ഞാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് രക്തം ശേഖരിക്കുകയും ബ്ലഡ് ബാങ്കില്‍ സംഭരിച്ച് രക്തം ആവശ്യമായി വരുന്നവര്‍ക്ക് സ്റ്റേഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി രക്തം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ആഗസ്റ്റ് 7 തിങ്കളാഴ്ച 175 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പിന്റെ രണ്ടാംഘട്ടത്തില്‍ 62 യൂണിറ്റ് രക്തം ശേഖരിക്കുകയും ജൂലൈ 13ന് നടന്ന ഒന്നാം ഘട്ടത്തില്‍ 90 വിദ്യാര്‍ത്ഥികളില്‍ നിന്നുമായി 60 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. ജോളി ആന്‍ഡ്‌റൂസ്, കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസേഴ്‌സ് പ്രൊഫ. ഷിന്റോ വി. പി, പ്രൊഫ. ജിന്‍സി എസ്. ആര്‍, പ്രൊഫ ഹസ്മിന ഫാത്തിമ, പ്രൊഫ ലിസ് മെറിന്‍ പീറ്റര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.