ഇരിങ്ങാലക്കുട: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട .എൻ.എസ്.എസ്. ക്രൈസ്റ്റ് കോളേജ് നോവ ക്രൈസ്റ്റ് കോളേജ് എന്നിവരുടെ സഹകരണത്തോടെ ആരംഭിക്കുന്ന നമുക്ക് രക്ത ബന്ധുക്കളാകാം എന്ന ബൃഹത് പദ്ധതിയുടെ ഉൽഘാടനം ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി. ടി.കെ.ഷൈജു നിർവ്വഹിച്ചു ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോൺസൺ എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷിന്റോ . വി. പി. പ്രോഗ്രാം കോ ഓഡിനേറ്റർ ടെൽസൺ കോട്ടോളി ജനമൈത്രി എസ്.ഐ. ജോർജ് . കെ.പി. നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ , പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ, ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം , എസ്.ഐ. എം.എസ്.ഷാജൻ, എസ്.ആർ..ജിൻസി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലിസ് സ്റ്റേഷനെ കേന്ദ്രികരിച്ച് കൊണ്ട് ഐ.എം എ യിൽ നിന്ന് രക്തം ലഭ്യമാക്കുന്ന വലിയൊരു പദ്ധതിയാണിത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ നിന്നുo വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുo ഡ്രൈവർമാർ തുടങ്ങി വിവിധ ഭാഗങ്ങളിൽ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് തൃശൂർ ഐ.എം. എ യിൽ ബ്ലഡ് ബാങ്കിൽ രക്തo സംഭരിച്ച് ആവശ്യക്കാർക്ക് ആവശ്യം വരുമ്പോൾ നൽകുന്ന പദ്ധതിയാണിത്.