ഇരിങ്ങാലക്കുട :കേരളത്തിലെ ജനങ്ങളുടെ വിദേശ സാമ്പത്തിക വിനിമയത്തിന് ആനുപാതികമായി കേന്ദ്രം കേരളത്തിന് അനുവതിച്ചു തരേണ്ട റേഷൻ വിഹിതം ക്രമേണ കുറവ് വരുത്തിക്കൊണ്ട്, കേരള ജനതയോട് കാണിക്കുന്ന അവഗണന കേന്ദ്ര സർക്കാർ നിർത്തലാക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പടിയൂർ ലോക്കൽ കമ്മിറ്റി കാക്കാത്തുരുത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനങ്ങളുടെ പറമ്പരാഗതമായ വിശ്വാസപ്രമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും,ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിനും, രാഷ്രീയ നേട്ടത്തിനും വേണ്ടി കേന്ദ്ര സർക്കാർ നിരന്തര ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചർത്തുകെ വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, വി ആർ രമേശ്, ലത സഹദേവൻ, അനിത രാധാകൃഷ്ണൻ,കെ പി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.കാറളത്ത് മുന്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു,കെ എസ്. ബൈജു അധ്യക്ഷത വഹിച്ചു, ടി വി. വിപിൻ, ഷീല അജയഘോഷ്, മോഹനൻ വലിയാട്ടിൽ, പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.കെ സുധീഷ് ഉത്ഘാടനം ചെയ്തു ,കെ എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു, ബെന്നി വിൻസെന്റ്, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.