ഇരിങ്ങാലക്കുട: കത്തിഡ്രൽ കെ.സി. വൈ.എമ്മും ഗായഗസംഘവും സംയുക്തമായി ഡിസംബർ 25 -ാം തീയതി ക്രിസ്തുമസ് ദിനത്തിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടത്തിയ അഖില കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റൻറ് ഡയറക്ടർ മാരായ ഫാ. അനൂപ് പാട്ടത്തിൽ ,ഫാ. ഡെൽബി തെക്കുംപുറം, കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, കെ.സി. വൈ.എം അനിമേറ്റർ വൽസ കണ്ടംകുളത്തി, കെ.സി. വൈ.എം കോഡിനേറ്റർ ടെൽസൺ കോട്ടോളി പ്രോഗ്രാം ജനറൽ കൺവീനർ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ , നിയുക്ത കെ.സി.വൈ.എം. പ്രസിഡൻറ് സോജോ ജോയ് തൊടുപറമ്പിൽ , കത്തീഡ്രൽ ഗായകസംഘം ലീഡർ ഡോ.എ.വി.തോമസ് എന്നിവർ പ്രസംഗിച്ചു .രൂപതയിലെ യങ് പ്രോഡ്യൂസ്ർ 2022 അവാർഡ് മാളിയേക്കൽ കൂനൻ പോൾസൺ ലീന ദമ്പതികളുടെ മകനായ അമൽ പി ജോസിന് സമ്മാനിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം എറണാകുളം എ ആർ ബാൻഡ് , രണ്ടാം സമ്മാനം സെന്റ്. സെബാസ്റ്റ്യൻ ചർച് കുറ്റിക്കാട്, മൂന്നാം സമ്മാനം സെന്റ്. ജോസഫ് ഷറെയിൻ ചർച് വേലുപ്പാടം കരസ്ഥമാക്കി.