Home NEWS ഇരിങ്ങാലക്കുടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ് : മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ് : മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ നാലമ്പല ദർശന ട്രിപ്പുകളും മലക്കപ്പാറ, നെല്ലിയാമ്പതി ട്രിപ്പുകളും വലിയ വിജയമായിരുന്നു. ശബരിമല സർവീസും അത്തരത്തിൽ ആരംഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടകർക്കായി അനുബന്ധ സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇരിങ്ങാലക്കുടയിലെ കെഎസ്ആർടിസി സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വൈകാതെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.ആഴ്ച്ചയിൽ വ്യാഴാഴ്ച മാത്രം ഗ്രൂപ്പ് ബുക്കിംഗിൽ പമ്പ സർവ്വീസ് ഉണ്ടായിരിക്കും. ബുക്കിംഗ് നമ്പർ: 9142626278, 0480-282390ശബരിമല യാത്ര പൂർത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിന് ഒരാൾക്കുള്ള യാത്ര ചെലവ് 1000 രൂപയാണ്. അയ്യപ്പ ഭക്തർക്കായി കെട്ട് നിറയ്ക്കുന്നതിനും വിരി വിരിക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. കുടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ചടങ്ങിൽ അധ്യക്ഷനായി.വാർഡ് കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, കെആർ വിജയ, കെഎസ്ആർടിസി വികസന സമിതി ചെയർമാൻ വിഎൻ കൃഷ്ണൻ കുട്ടി, കൺവീനർ ജയൻ അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version