Home NEWS നാലമ്പല ദർശനത്തിന്ന് വൈകിയെത്തുന്ന കെഎസ്ആർടിസി വണ്ടികൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ അയ്യങ്കാവ് ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ...

നാലമ്പല ദർശനത്തിന്ന് വൈകിയെത്തുന്ന കെഎസ്ആർടിസി വണ്ടികൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ അയ്യങ്കാവ് ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്നു

ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന്ന് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് ഷെഡ്യൂളും മറ്റു ജില്ലകളിൽ നിന്നായി 16 ഷെഡ്യൂളുകളും ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നു.മറ്റു ജില്ലകളിൽ നിന്ന് വൈകിയെത്തുന്ന വണ്ടികൾക്ക് പാർക്ക് ചെയ്യുവാനും നാലമ്പല ദർശനത്തിലെത്തുന്ന ഭക്തന്മാർക്ക് രാത്രിയിൽ തങ്ങുവാനും മറ്റുള്ള സൗകര്യങ്ങൾ കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്നു.വിവിധ ജില്ലകളിൽ നിന്ന് വരുന്ന ഭക്തന്മാർക്ക് രാത്രിയിൽ ഇവിടെ തങ്ങി രാവിലെ ഇവിടെനിന്ന് തൃപ്രയാർ ക്ഷേത്രത്തിലെത്തുവാനും അതുകഴിഞ്ഞ് കുടമാണിക്യം,മൂഴിക്കുളം,പായമേൽ ക്ഷേത്രങ്ങൽ ദർശിക്കുവാനും ഉള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ദേവസ്വം ഭാരവാഹികളും കെഎസ്ആർടിസി ഭാരവാഹികളും പരിശോധിച്ചു ഉറപ്പുവരുത്തി.ഈ വരുന്ന പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കെഎസ്ആർടിസിയുടെ ബഡ്ജസ്റ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നാലമ്പല ദർശനത്തിനുള്ള ട്രിപ്പുകളുടെ ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

Exit mobile version