Home NEWS അവിട്ടത്തൂർ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അവിട്ടത്തൂർ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അവിട്ടത്തൂർ : ലാൽ ബഹാദുർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് . ധനീഷ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് വി. ബിന്ദു അധ്യക്ഷത വഹിച്ചു.തിരക്കഥാകൃത്തും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി .കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ , സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, കെ. ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Exit mobile version