Home NEWS അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധം – എൽ.ഡി.വൈ.എഫ്

അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധം – എൽ.ഡി.വൈ.എഫ്

ഇരിങ്ങാലക്കുട :കേന്ദ്ര സൈന്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്ന അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധമാണ്. രാജ്യമാകെ തൊഴിലില്ലായ്മ നേരിടുമ്പോൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി സൈന്യത്തിലെ ഒഴിവുകൾ നികത്താതെ കരാർ അടിസ്ഥാനത്തിൽ ആളുകളെ എടുക്കുന്ന ഈ പദ്ധതി ഇന്ത്യൻ സൈന്യത്തിൽ ഭാഗമാകാൻ പ്രതീക്ഷയർപ്പിച്ച് നിൽക്കുന്ന ലക്ഷകണക്കിന് യുവാക്കൾക്ക് കേന്ദ്ര സർക്കാരിൽ നിന്നേറ്റ പ്രഹരമാണ് എന്നും എൽഡിവൈഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി അജി ഫ്രാൻസിസ് പറഞ്ഞു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി പി.കെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.മിഥുൻ തോമസ് നന്ദിയും രേഖപ്പെടുത്തി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ഐ.വി സജിത്ത്, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ, ഡിവൈഎഫ്ഐ നേതാക്കളായ പ്രസി പ്രകാശൻ, രഞ്ജു സതീഷ്,ശരത് ചന്ദ്രൻ , എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്യാംകുമാർ പി.എസ്, സ്വപ്ന നെജിൻ യൂത്ത് ഫ്രണ്ട് എം നേതാക്കളായ ക്രിസ്റ്റോ, ഷൈൻ കാട്ടൂക്കാരൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു.

Exit mobile version