Home NEWS അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശാന്തി നികേതൻ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി സബ്ബ് ഇൻസ്പെക്ടർ...

അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശാന്തി നികേതൻ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി സബ്ബ് ഇൻസ്പെക്ടർ വിനയ

ഇരിങ്ങാലക്കുട: അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ എൻ.ഐ. വിനയ ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി. പെൺകുട്ടികൾ കായിക വിദ്യാഭ്യാസം ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. തുടർന്ന് സിനീയർ സി.പി.ഒ. പ്രസീത പിങ്ക് പോലീസിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും , ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയെന്നും വിശദീകരിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , മാനേജർ പ്രൊ . എം.എസ്. വിശ്വനാഥൻ, ഷഹനാസ് സുലൈമാൻ , എം.കെ. വിജയൻ , പ്രദീപ്, ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ , എന്നിവർ സംസാരിച്ചു. കായിക അധ്യാപകൻ സഞ്ജു ആന്റോ നേതൃത്വം നൽകി.

Exit mobile version