Home NEWS നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ സംഘടിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ.ചിറ്റിലപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു .ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കെ.കരുണ്‍, റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്‍സ് തോട്ടാപ്പിള്ളി, ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version