Home NEWS ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡ് ക്ലെയർ സി ജോണിന്

ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡ് ക്ലെയർ സി ജോണിന്

തൃശ്ശൂർ : ഗ്ലോബൽ യൂത്ത് പാർലമെന്റിന്റെ 2022 ലെ ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡിന് ഇരിങ്ങാലക്കുട നെടുമ്പാൾ സ്വദേശിനി ക്ലെയർ സി ജോൺ അർഹയായി. നൂറിലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ യൂത്ത് പാർലമെന്റ്.യുവജനങ്ങളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനുമായി സാമൂഹിക മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമാണ് ക്ലെയർ സി ജോൺ. കൈറ്റ്‌സിലൂടെ നടത്തിയ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് 2021ലെ സി. ഇ. ജി. ആർ ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ പൂർവവിദ്യാർഥിനിയായ ക്ലെയർ സി ജോൺ നെടുമ്പാൾ ചിറയത്ത് മൂർക്കനാട്ടുകാരൻ സി. എ ജോണിന്റെയും സി. വി കൊച്ചുമേരിയുടെയും മകളാണ്. ജൂൺ 23-26 തീയതികളിലായി ബാങ്കോക്കിൽ വച്ച് നടക്കുന്ന ഗ്ലോബൽ പാർലമെന്റ് സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Exit mobile version