Home NEWS അപരന്റെ നന്മക്കായി മുറിവേൽക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതം ബിഷപ് മാർ പോളി കണ്ണൂക്കാടൻ

അപരന്റെ നന്മക്കായി മുറിവേൽക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതം ബിഷപ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : അപരന്റെ നന്മക്കായി മുറിവേൽക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ജെ.സി.ഐ. ഇരിങ്ങാലക്കുട വിഷു ഈസ്റ്റർ റംസാൻ എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് കാത്ത് ലിക് സെന്ററിൽ വെച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് ജെ.സി.ഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇമാo കബിർ മൗലവി കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ സന്ദേശങ്ങൾ നൽകി കാത്ത് ലിക് സെന്റർ ഡയറക്ടർ ഫാ.ജോൺ പാല്ല്യേക്കര ജെ. സി.ഐ. സോൺ ഡയറക്ടർ മായിൻ സുരേന്ദ്രൻ പ്രോഗ്രാം ഡയറക്ടർ ബിജു സി.സി. സെക്രട്ടറി വിവറി ജോൺ വൈസ് പ്രസിഡന്റ് അജോ ജോൺ മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി.ജിസൻ. പി.ജെ. അഡ്വ ഹോബി ജോളി ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു അഞ്ഞുറോളം പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

Exit mobile version