Home NEWS ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ സമർപ്പിക്കേണ്ട കരട് പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനായുള്ള വികസന...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ സമർപ്പിക്കേണ്ട കരട് പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനായുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ സമർപ്പിക്കേണ്ട കരട് പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനായുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ സ്വാഗതം പറഞ്ഞു.ഭവന നിർമ്മാണത്തിനും, കാർഷികമേഖലയ്ക്കും, ക്ഷീര മേഖലയ്ക്കും മുഖ്യ പരിഗണന നൽകിയിട്ടുള്ള 42 പദ്ധതികളുടെ വിശദാംശങ്ങൾ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. തുടർന്ന് പദ്ധതികളെ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് തലത്തിൽ ഗ്രൂപ്പ് ചർച്ച നടത്തി.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി ആർ ബാലൻ, പഞ്ചായത്ത് മെമ്പർമാരായ റീന ഫ്രാൻസിസ്, ബഷീർ വി എ, കവിത സുനിൽ, വിപിൻ വിനോദൻ, മിനി വരിക്കശ്ശേരി, രമേശ് കെ എസ്, അമിത മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി നന്ദിയും പറഞ്ഞു .

Exit mobile version