Home NEWS ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ‘ഫാ. ഡോ. ജോസ് തെക്കൻ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്’ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്ഇ

ഇരിങ്ങാലക്കുട: ആലപ്പുഴ എസ് ഡി കോളേജിൽ സുവോളജി വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമാണ് ഡോ. നാഗേന്ദ്ര പ്രഭു. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാ-സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡ്. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻറ് ഡോ. എം. ഉസ്മാൻ, സിഎംഐ ദേവമാതാ വികർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.മാർച്ച് 30ന് രാവിലെ 11 മണിക്ക് ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തുന്ന അവാർഡ് ദാന ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സി. ബാബു മുഖ്യാതിഥി ആയിരിക്കും. സി എം ഐ സഭയുടെ പ്രിയോർ ജനറൽ ഡോ. തോമസ് ചാത്തംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കാലിക്കറ്റ് സർവ്വകലാശാല കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. എം. പി. കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽവച്ച് പരിസ്ഥിതി സൗഹൃദത്തിനും പ്രകൃതി സംരക്ഷണത്തിനും മികവുപുലർത്തുന്ന സ്കൂളുകൾക്കായി ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിരിക്കുന്ന ഗ്രീൻ നേച്ചർ അവാർഡ്-2022 വാലൂർ എൻ. എസ്. എച്ച്. എസ്. ന് സമ്മാനിക്കും.

Exit mobile version