ഇരിങ്ങാലക്കുട: സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മാനസിക സമ്മർദ്ദത്തിന് അയവ് വരുത്തുന്നതിനും , അവരുടെ കലാ – കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും , സാമൂഹിക പ്രതിബന്ധതയുള്ളവരാക്കി തീർക്കുന്നതിനുമായാണ് ജയിൽ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ജയിൽ അങ്കണത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. ജിഷ ജോബി, പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനു, സെപ്ഷ്യൽ സബ്ബ് ജയിൽ മുൻ സൂപ്രണ്ട് കെ.എ. പൗലോസ്, സെപ്ഷ്യൽ സബ്ബ് ജയിൽ ആസി. സൂപ്രണ്ട് കെ.എം.ആരിഫ്, കെ.ജെ.എസ്. ഒ.എ. മദ്ധ്യ മേഖല പ്രസിഡണ്ട് കെ.സുരേഷ് എന്നിവർ ആശംസകൾ നേർന്നു. മദ്ധ്യ മേഖല ജയിൽ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ – തൃശ്ശൂർ സാം തങ്കയ്യൻ സ്വാഗതവും സെപ്ഷ്യൽ സബ്ബ് ജയിൽ സൂപ്രണ്ട് ജോൺസൺ ബേബി നന്ദിയും പറഞ്ഞു.