ന്യൂഡൽഹി : ദേശീയതലത്തിൽ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയായ സെന്റർ ഫോർ എഡ്യൂക്കേഷൻ ഗ്രോത്ത് ആന്റ് റിസർച്ച് (സി.ഇ.ജി.ആർ) ന്റെ 2021ലെ നാഷ്ണൽ യങ്ങ് വിഷനറി ലീഡർ പുരസ്കാരം കൈറ്റ്സ് ഇന്ത്യ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ക്ലെയർ സി ജോണിന്.കൈറ്റ്സ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിദ്യാഭ്യാസരംഗത്ത് നടത്തിയിട്ടുള്ള ഇടപെടലുകളും കൂടി പരിഗണിച്ചാണ് അവാർഡ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ ചെയർമാൻ പ്രൊഫ. കെ. കെ അഗർവാൾ പുരസ്കാരം സമ്മാനിച്ചു.ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയായ കൈറ്റ്സ് ഇന്ത്യയുടെ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറും ആയിട്ടുള്ള ക്ലെയർ സി ജോൺ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. നെടുമ്പാൾ ചിറയത്ത് നാട്ടുകാരൻ വീട്ടിൽ സി. എ ജോണിന്റെയും സി.വി കൊച്ചു മേരിയുടെയും മകളാണ്.