ഇരിങ്ങാലക്കുട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലയണ്‍സ് ക്ലബ്ബ്് നടപ്പിലാക്കിവരുന്ന സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതി വെള്ളാങ്കല്ലൂര്‍,ഇരിങ്ങാലക്കുട ബിആര്‍സികളില്‍ നടപ്പിലാക്കി.ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട വെസ്റ്റ്, കല്ലേറ്റുംകര,കാട്ടൂര്‍ വലപ്പാട് എന്നീ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പദ്ധതിയോടനുബന്ധിച്ച് കണ്ണട വിതരണം സംഘടിപ്പിച്ചത്.ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.ടി.ജെ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എ തോമച്ചന്‍ വെളളാനിക്കാരന്‍ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സൈറ്റ് ഫോര്‍ കിഡ്‌സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഷാജി ജോസ് പല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി.ലയണ്‍സ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സണ്‍ കോലങ്കണ്ണി,സോണ്‍ ചെയര്‍മാന്‍ ആന്റോ സി.ജെ എന്നിവര്‍ സംസാരിച്ചു.കുട്ടികളിലെ കാഴ്ച സംബന്ധമായ വൈകല്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുകയും അവര്‍ക്ക് വേണ്ടതായ കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തു.വിദ്യാര്‍ഥികള്‍ക്കായി ലയണ്‍സ് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സൈറ്റ് ഫോര്‍ കിഡ്‌സ്. സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതി തൃശ്ശൂര്‍, പാലക്കാട്,മലപ്പുറം എന്നീ 3 ജില്ലകളിലെ 46 സമഗ്രശിക്ഷാ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് സ്‌കൂള്‍ മുഖേന 175 ലയണ്‍സ് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശോധനയിലൂടെ കാഴ്ചവൈകല്യമോ നേത്രസംബന്ധമായ രോഗങ്ങളോ ഉള്ളതായി കണ്ടെത്തുന്ന വിദ്യാര്‍ഥികളെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ഉയര്‍ന്ന ഐ സ്‌പെഷ്യലിസ്റ്റുകള്‍ സേവനം ലഭ്യമാക്കുമെന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷാജി ജോസ് പല്ലിശ്ശേരി പറഞ്ഞു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കെ.എ റോബിന്‍, കല്ലേറ്റുംകര ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അരുണ്‍ താണ്ടിയക്കല്‍ വി, കാട്ടൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടിന്‍സണ്‍ ജോസ്, വലപ്പാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രശ്മി ഷിജോ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി