മുരിയാട്: വിപണി ഉറപ്പാക്കി കൃഷിയിറക്കുന്നത് മാതൃകാപരം മന്ത്രി ഡോക്ടർ ആർ ബിന്ദു.കാർഷികമേഖലയെ ഒഴിവാക്കി നാടിൻ്റെ വികസന പ്രക്രിയ മുന്നോട്ടു പോകാനാകില്ലെന്നും കർഷകർക്ക് വിപണി ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് കൃഷിയെ മെച്ചപ്പെടുത്താൻ കഴിയൂ എന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പദ്ധതിയിൽ ഗ്രീൻ മുരിയാട് ഔഷധ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട്ടിലെ തരിശുഭൂമിയെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഔഷധ മേഖലയിൽ അസംസ്കൃതവസ്തുക്കൾ ക്കുള്ള ലഭ്യതക്കുറവും പരസ്പരം ബന്ധിപ്പിക്കാൻ ഔഷധ ഗ്രാമം പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു ഗ്രീൻ മുരിയാട് ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 10 ഏക്കർ കൃഷിയിടത്തിലാണ് കുറുന്തോട്ടി കൃഷിക്ക് തുടക്കം കുറിക്കുന്നത് ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കി കൊണ്ടാണ് ഔഷധ കൃഷി ആരംഭിക്കുന്നത്. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി ഔഷധ സസ്യ ബോർഡ് ആയുഷ് ഗ്രാമം കൃഷിഭവൻ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടിയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ , സംസ്ഥാന ഔഷധ സസ്യ ബോർഡ് സിഇഒ ടി കെ ഹൃദിക് എന്നിവർ മുഖ്യതിഥികൾ ആയിരുന്നു . യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് സ്വാഗതവും കൃഷി ഓഫീസർ രാധിക കെ യു പദ്ധതി വിശദീകരണവും നടത്തി. മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് സി വി രവി , പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ നൗഷാദ് എം എസ്, കൃഷിഭവൻ ഇരിഞ്ഞാലക്കുട അസിസ്റ്റൻറ് ഡയറക്ടർ എസ് മിനി , ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, തുടങ്ങിയവർ ആശംസ അറിയിച്ചു.