ഇരിങ്ങാലക്കുട: സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വിഷുവിനു വിഷരഹിത പച്ചക്കറി നാട്ടിൽ ലഭ്യമാക്കുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സംയോജിതപച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം നടവരമ്പ് കല്ലംകുന്നിലുള്ള സിനി ആർടിസ്റ്റ് വിന്ദുജ മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു.കർഷക സംഘം ഏരിയ പ്രസിഡന്റ് ടി. എസ്. സജീവൻ അധ്യക്ഷത വഹിച്ചു.വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ധനീഷ്, സംയോജിത കൃഷി ഏരിയ കൺവീനർ ടി. ജി. ശങ്കരനാരായണൻ , കൂടൽമാണിക്ക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, സിപിഐഎം വേളൂക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ, എം. എ. അനിലൻ,പി. പി. പൊറിഞ്ചു,സതീഷ്.പി. ജെ,സി. കെ. ഗണേഷ്, സുമിത്. കെ. എസ്. എന്നിവർ പ്രസംഗിച്ചു.