Home NEWS അഭിഭാഷക ക്‌ളാർക്ക് മാർ കരിദിനം ആചരിച്ചു

അഭിഭാഷക ക്‌ളാർക്ക് മാർ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട :കേരളത്തിലെ കോടതികളിൽ 2022 ജനുവരി ഒന്നാം തിയ്യതി മുതൽ നടപ്പിലാക്കിയ ഇ ഫയലിംഗ് സമ്പ്രദായം ആശാസ്ത്രീയവും, അഭിഭാഷക ക്‌ളാർക്ക് മാർക്കും, അഭിഭാഷകർക്കും തൊഴിൽ നഷ്ടപ്പെടും എന്ന ആശങ്ക ദുരീകരിക്കും വരെ e ഫയലിംഗ് സമ്പ്രദായം നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് കേരള ലോയേഴ്‌സ് ക്‌ളാർക്ക് സ് അസോസിയേഷൻ (KLCA) സംസ്ഥാന മുഖ്യ മന്ത്രി, ചിഫ് ജസ്റ്റിസ്, നിയമ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു KLCA സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം KLCA ഇരിങ്ങാലക്കുട യുണിറ്റ് തിങ്കളാഴ്ച 14/02/2022 കരിദിനം ആചരിച്ചു. ഇരിങ്ങാലക്കുടയിലെ മുഴുവൻ വക്കീൽ ഗുമസ്ഥന്മാരും പങ്കെടുത്തു. KLCA സംസ്ഥാന പ്രസിഡന്റ് ഷാജു കാട്ടു മാത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി. സി. ടി. ശശി, യുണിറ്റ് സെക്രട്ടറി കെ എൽ . സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ് സതീശൻ തലപ്പുലത്ത് അധ്യക്ഷത വഹിച്ചു.

Exit mobile version