Home NEWS അവിട്ടത്തൂർ ഉത്സവം ഫെബ്രു. 3 ന് കൊടികയറും

അവിട്ടത്തൂർ ഉത്സവം ഫെബ്രു. 3 ന് കൊടികയറും

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഫെബ്രുവരി 3 ന് കൊടികയറി 12 ന് ആറാട്ടോടു കൂടി സമാപിക്കും. 3 ന് രാത്രി 8.30 ന് കൊടിയേറ്റം. 10.15 ന് കൊടിപ്പുറത്ത് വിളക്ക്. ഫെബ്രു..4 മുതൽ 8 വരെ രാവിലെ ശീവേലിയും രാത്രി എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും. എഴാം ഉത്സവമായ 9 ന് ബുധനാഴ്ച ഉത്സവബലി. രാവിലെ 10 ന് കാണിക്കയിടൽ, മാതൃക്കൽ ദർശനം, രാത്രി 8 ന് എഴുന്നെള്ളിപ്പ്. ഫെബ്രുവരി 10 ന് വലിയ വിളക്ക്. രാവിലെ 9 മുതൽ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം, രാത്രി 8 ന് കലാമണ്ഡലം ശിവദാസ് നയിക്കുന്ന മേളം. ഫെബ്രു 11 ന് വെള്ളിയാഴ്ച പള്ളിവേട്ട. രാവിലെ 9 ന് ശീവേലി. കേളത്ത് സുന്ദരൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം. രാത്രി 9.30 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. തുടർന്ന് പാണ്ടിമേളം. പത്താം ഉത്സവമായ 12 ന് ശനിയാഴ്ച ആറാട്ട് . രാവിലെ 9 ന് ആറാട്ട് എഴുന്നെള്ളിപ്പ്. 10 ന് ക്ഷേത്രക്കുളമായ അയ്യൻ ചിറയിൽ ആറാട്ട്. തുടർന്ന് കൊടിക്കൽ പറ . തിരുവുത്സവനാളുകളിൽ അന്നദാനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതല്ല. കോവി ഡ് പ്രോട്ടോകോൾ പ്രകാരമാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നതെന്ന് പ്രസിഡണ്ട് എ.സി. ദിനേഷ് വാരിയരും സെക്രട്ടറി എം.എസ്. മനോജും പറഞ്ഞു.

Exit mobile version