Home Local News പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര...

പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

0

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ്ക്ലബ്ബ് പ്രസിഡണ്ട് ഡോ.ഡെയിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്‍സ്തോട്ടാപ്പിള്ളി, ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍,കോഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version