ഇരിങ്ങാലക്കുട ∙ നഗരസഭ ടൗൺഹാൾ നവീകരണം അവസാനഘട്ടത്തിൽ.ആധുനിക സൗകര്യങ്ങളോടെ ശബ്ദക്രമീകരണം അടക്കമുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയാണ് ടൗൺഹാൾ ഒരുങ്ങുന്നത്. 57 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്. ശബ്ദക്രമീകരണത്തിന് മാത്രം 30 ലക്ഷം രൂപയാണ്ചെവഴിക്കുന്നത്. ഹാളിനുള്ളിൽ ശബ്ദത്തിലെ മുഴക്കം മൂലം പരിരപാടികൾ നടത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ടൈൽ വിരിക്കൽ, പെയിന്റിങ് എന്നിവയ്ക്ക് 12 ലക്ഷം രൂപയും വലിയ ഫാൻ സ്ഥാപിക്കുന്നതിനും മറ്റ് വൈദ്യുതീകരണത്തിനുമായി 15 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. 26ന്നവീകരിച്ച ടൗൺഹാളിന്റെ ഉദ്ഘാടനം നടത്താൻ പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റി വച്ചു. അടുത്ത മാസം ഉദ്ഘാടനം നടത്താനാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ അധ്യക്ഷ സോണിയ ഗിരി പറഞ്ഞു.