Home NEWS മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ ടാങ്ക് വിതരണം ചെയ്തത്. പദ്ധതി നടത്തിപ്പിനായി 6.5 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 50 പേർക്കാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. മുരിയാട് ആനന്ദപുരം വില്ലേജുകളിൽ ഉൾപ്പെടുന്നവർക്ക് മുരിയാട് വനിതാ വ്യവസായ കേന്ദ്രത്തിൽ വച്ചും പുല്ലൂർ വില്ലേജിൽ ഉള്ളവർക്ക് ചെര്‍പ്പുംകുന്ന് സാംസ്കാരിക നിലയത്തിൽ വച്ചുമാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷയായിരുന്നു ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, സുനിൽകുമാർ, നിഖിത അനൂപ്, സേവിയർ ആളുകാരൻ, ശ്രീജിത്ത് പട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു നൂറുദിന കർമ്മ പദ്ധതിയിലെ 36-മത് ഇനമാണ് വാട്ടർ ടാങ്ക് വിതരണം.

Exit mobile version