താണിശ്ശേരി : വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനവും സാമൂഹിക സേവനവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് വളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. SF-01 യൂണിറ്റിന്റെ ” ഊർജതന്ത്ര-2021 ” നമ്പൂതിരിസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 7 ദിവസത്തെ വ്യത്യസ്ത പരിപാടികളെ ഉൾപെടുത്തികൊണ്ടാണ് ആരംഭിച്ചത്. ‘യുവത്വം സ്ത്രീ സുരക്ഷക്കും തുല്യ നീതിക്കുമൊപ്പം ‘ എന്ന ആശയത്തെ മുൻനിർത്തികൊണ്ടാണ് ക്യാമ്പിന്റ പ്രവർത്തനം.ഞായറാഴ്ച നഗരസഭ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച റാലിയോടെ ക്യാമ്പിന് തുടക്കംകുറിച്ചു. തുടർന്ന് ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എം.അഹമ്മദ് അധ്യക്ഷനായി.കോളേജ് മാനേജർ ജാതവേദൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജ്യോതിലക്ഷ്‌മി, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, പി.ടി.എ. പ്രതിനിധിയും വാർഡ് കൗൺസിലറുമായ ലേഖ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്.രമേഷ്, വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബി.പ്രഭാശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.പാലിയേറ്റീവ് കെയർ ആക്ടിവിറ്റീസ്, ഫിസിയോതെറാപ്പി, ബുള്ളറ്റിൻ ബോർഡ്, ന്യൂസ്‌പേപ്പർ മേക്കിങ് തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ ജനുവരി ഒന്നിന് സപ്തദിന ക്യാമ്പ് സമാപിക്കും.