അഴീക്കോട്: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് അഴീക്കോട് മുനക്കൽ ബീച്ച് വൃത്തിയാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്ന വേളയിൽ ബീച്ചിലെ പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്തു. തവനിഷ് സ്റ്റാഫ് കോഓർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഴീക്കോട് കോസ്റ്റൽ പോലീസ് S I മണികണ്ഠൻ ഉൽഘാടനം നിർവഹിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യാൻ മുന്നിട്ട് ഇറങ്ങിയ തവനിഷ് കലാലയങ്ങൾക്ക് മികച്ച മാതൃകയാണെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ മുഖ്യാതിഥി ആയിരുന്നു. കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ റെനി, ജയപ്രകാശ്, ജവാബ് എന്നിവരും തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് കൂടാതെ അറുപതോളം തവനിഷ് വളന്റീയേഴ്‌സും പങ്കെടുത്തു. പ്രൊഫ. റീജ യൂജിൻ നന്ദി അർപ്പിച്ചു.