Home NEWS സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം മാർ പോളി കണ്ണൂക്കാടൻ

സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട:സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം മാർ പോളി കണ്ണൂക്കാടൻസഭയോടൊത്ത് ഒന്നിച്ച് മുന്നേറണമെന്നും ഒറ്റകെട്ടായി ഐക്യത്തോടെ ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററൽ കൗൺസിലിൻ്റെ അഞ്ചാം സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് രൂപതയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എവർക്കും അഭിനന്ദനങ്ങൾ നേർന്നു, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ബിഷപ്പ് കൂട്ടി ചേർത്തു രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി മോൺ.ജോയ് പാല്യേക്കര മോൺ.ജോസ് മാളിയേക്കൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ.ജെയ്സൺ കരിപ്പായി ടെൽസൺ കോട്ടോളി ആനി ഫെയ്ത്ത് ഹോളി ഫാമിലി പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ. എൽ സി കോക്കാട്ട് എന്നിവർ പ്രസംഗിച്ചു ക്രിസ്ത്യൻ മാര്യേജ് ആക്ട് 2020 ക്രൈസ്തവ സമൂഹത്തിൻ്റെ മതപരമായ കാര്യങ്ങളിലുള്ള ഇടപെടലാണന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫാ.തോമസ് പുതുശ്ശേരിയും മധ്യപ്രദേശിലെ വിഭിഷ ജില്ലയിലെ എം എം ബി ബ്രദേഴ്സിനെ ആക്രമിച്ച സാമുഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പിൽ കൊണ്ടു വന്ന് മാതൃക പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയo രൂപത പി.ആർ.ഒ. ഫാ.ജോളി വടക്കനും അവതരിപ്പിച്ചു രണ്ട് പ്രമേയങ്ങളും ഐക്യകണ്ഠേന പാസ്സാക്കി ക്രിസ്തുമസ് കേക്ക് മുറിച്ച് ക്രിസ്തുമസ്സ് സമ്മാനവും പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്ക് നൽകി രൂപത ചാൻസലർ ഫാ. നെവിൻ ആട്ടോക്കാരൻ വൈസ് ചാൻസലർ ഫാ.ടിൻ്റോ ഞാ റേക്കാടൻ ഫൈനാൻസ് ഓഫിസർ ഫാ. ലിജോ കോങ്കോത്ത് ബിഷപ്പ് സെക്രട്ടറി ഫാ.ഫെമിൻ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്നും മറ്റ് സൈനീകരുടേയം ആകസ്മിക വിയോഗത്തിൽ പാസ്റ്ററൽ കൗൺസിൽ യോഗം അനുശോദിച്ചു

Exit mobile version