കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ലയിൽ സേവനമനുഷ്ടിക്കുന്ന വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരെയും 2021 വർഷത്തെ എസ് എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെയും ആദരിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി .ജി. പൂങ്കുഴലി ഐ .പി . എസ്. ഉത്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ല പ്രസിഡന്റ് ശ്രീ.സി എസ് ഷെല്ലിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ. സിൽജോ.വി.യു. സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ശ്രീ ബാബു കെ തോമസ് , ഇരിങ്ങാലക്കുട സ്‌റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ. വി.വിഷിൽ ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി ശ്രീ.കെ.കെ രാധാകൃഷ്ണൻ , കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ .കെ എ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ട്രഷറർ ശ്രീ.കെ.എസ് : സിജു ആദരം ചടങ്ങിന് നന്ദി അറിയിച്ചു. ചടങ്ങിൽ റോപ്പ് സ്കിപ്പിങ് ഇനത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ(204/ മിനിറ്റ്) മതിലകം പോലീസ് സ്റ്റേഷനിലെ ശ്രീ – പി എസ് .സിയാദ്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ പോലീസിലെ പുതുക്കാട് സ്‌റ്റേഷനിലെ ശ്രീമതി. വി എ .ഡാജി, സൈബർ സെല്ലിലെ ശ്രീ. എം.ജെ. ബിനു, ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ ശ്രീ. എ വി .വിനോഷ്, ചേർപ്പ് പോലീസ് സ്റ്റേഷനിലെ ശ്രീ. ഇ. എസ് .ജീവൻ , സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായ തൃശൂർ റൂറൽ ഡോഗ് സ്ക്വാഡിലെ ശ്രീ. പി .ഒ.ജോജോ, ശ്രീ.പി.ആർ. രാകേഷ് , പുതുക്കാട് പോലീസ് സ്റ്റേഷനിലെ ശ്രീ ബിനോജ് ഗോപി എന്നിവരെയും 2021 വർഷത്തെ എസ് എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ അഭയ് വാര്യർ, ശ്രീജേഷ് പി.ആർ, നേഹ എസ്.ലാൽ ,അഞ്ജലി പി എസ്, സഞ്ജയ് പരമേശ്വരൻ, ദേവിക സുബ്രഹ്മണ്യൻ, ആഷിത് കൃഷ്ണ വി .ആർ ., അഭിനവ് ദീപൻ , ആദിൽ കെ.എസ്., ആദിത്യൻ .എൻ എം ., ഹരിപ്രിയ സുരേഷ് , ഗൗരി പ്രിയ . ജി , ശ്രീബാല എം.ബി ; മുസ്സാമ്മിൽ , എന്നിവരെയും ആദരിച്ചു.