Home NEWS പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: പെൻഷൻകാരുടെ ചികിത്സാ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കുക, ഒ.പി. ചികിത്സ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ട്രഷറിക്കു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ല ജോ: സെക്രട്ടറി പി.യു. വിത്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അധ്യക്ഷത വഹിച്ചു. എം. മൂർഷിദ്, കെ.ബി.ശ്രീധരൻ, എ.സി. സുരേഷ്, കെ.വേലായുധൻ, കെ. കമലം, കെ.കെ.രാജൻ, ജഗനാഥൻ എന്നിവർ പ്രസംഗിച്ചു ,

Exit mobile version