ഇരിങ്ങാലക്കുട: 2010-11 കാലഘട്ടത്തിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായിരുന്ന മോഹൻദാസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാനിധി സ്കോളർഷിപ്പ് പദ്ധതിയുടെ 2021-22 വർഷത്തെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഇരിങ്ങാലക്കുട ലയൺസ് ക്ലബ് വിതരണം ചെയ്തു. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ അവരുടെ പഠനനിലവാരം നിലനിർത്തുകയാണെങ്കിൽ അവരുടെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കുന്നതു വരെയുള്ള എല്ലാ വർഷങ്ങളിലും അവർ ഈ സ്കോളർഷിപ്പിനു അർഹരായിരിക്കുമെന്ന് വിദ്യാനിധി ട്രസ്റ്റ് സെക്രട്ടറിതോമച്ചൻ വെള്ളാനിക്കാരൻ അറിയിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ . ഡെയിൻ ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉൽഘാടനകർമ്മം മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ . ടി ജെ തോമസ് നിർവഹിച്ചു. SSLC , +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുs ലിയോ മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡൻ്റ് അന്ന ഡെയിൽ, വിദ്യാനിധി കമ്മിറ്റി ചെയർമാൻ ജോൺ ഫ്രാൻസീസ്, സോൺ ചെയർമാൻ ആൻറുസി ജെ , മുൻ പ്രസിഡൻ്റ് തോമസ്സ് കാളിയങ്കര തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിജു ജോസ് കൂനൻ നന്ദി പ്രകാശിപ്പിച്ചു.