Home NEWS വർണ്ണത്തൂലികയുടെ കവിതയും കാവ്യഭംഗിയും ശ്രദ്ധേയമായി

വർണ്ണത്തൂലികയുടെ കവിതയും കാവ്യഭംഗിയും ശ്രദ്ധേയമായി

ഇരിങ്ങാലക്കുട: സർഗ്ഗാത്മക കൂട്ടായ്മയായ വർണ്ണത്തൂലിക ഗൂഗിൾ മീറ്റിൽ നടത്തിയ കവിതയും കാവ്യഭംഗിയും എന്ന പരിപാടി തിരുവനന്തപുരം വനിതാ എൻ.എസ്.എസ്. കോളേജ് അസിസ്റ്റന്റ് പ്രഫസറും നിരൂപകയുമായ ഡോ: ബി. വന്ദന ഉദ്ഘാടനം ചെയ്തു.മലയാള ഭാഷയും ഭാഷയുടെ പ്രസക്തിയും മലയാള സാഹിത്യത്തെ ആഴമേറിയ അർത്ഥ തലത്തിലേക്ക് എത്തിക്കാൻ കഴിയുന്നത് മലയാളത്തനിമയുടെ മഹത്വം കൊണ്ടാണെന്ന് ബി.വന്ദന പറഞ്ഞു.ശ്രീജിത്ത് കെ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രാചീന കവിതകളുടെ സാംസ്കാരികതയും ആധുനിക കവിതകളുടെ കാവ്യഭംഗിയും അർത്ഥ തലങ്ങളും പ്രശംസനീയമാണെന്നും ആധുനിക കവിതയിൽ ഈ കാലഘട്ടത്തിന്റെ പ്രയോഗങ്ങൾ കൂട്ടിവായിക്കുമ്പോഴും കവിതയുടെ ഭംഗി നഷ്ടപ്പെടുന്നില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കവിയും കഥാകൃത്തുമായ വി.വി.ശ്രീല സംസാരിച്ചു. ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളം, സവിത പ്രഭൂൽ, എന്നിവർ ആശംസാ പ്രസംഗം നടത്തി.പ്രീത.കെ സ്വാഗതവും ശ്രീനാരായണൻ മൂത്തേടത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കവിയരങ്ങും കവിതാ ചർച്ചയും നടന്നു

Exit mobile version