Home Local News ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജനദോഹവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.ടി യു.സി

ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജനദോഹവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.ടി യു.സി

0

കാറളം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം കാറളം സെന്ററിൽ എ.ഐ.ടി യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും സംസ്ക്കാരവും തകർത്തുകൊണ്ട് ലക്ഷദ്വീപിലെ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റ് ഭരണം അവസാനിക്കുക. മറ്റൊരു കാശ്മീരും അസാമും സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ എന്നും . ഈ അനീതിക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം എന്നും റഷീദ് കാറളം പറഞ്ഞു . സി.ഐ.ടി.യു.സി നേതാവ് എ.വി.അജയൻ അദ്ധ്യക്ഷത വഹിച്ചു .മോഹനൻവലിയാട്ടിൽ സ്വാഗതം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version