ഇരിങ്ങാലക്കുട:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ ഇനത്തിൽ പെട്ട ഫലവൃക്ഷതൈകൾ നട്ടു.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അഡ്വ.ജിഷ ജോബിയും സ്പെഷ്യൽ സബ്ബ് ജയിൽ സൂപ്രണ്ട് ജോൺസൻ ബേബിയും.സംയുക്തമായാണ് ഫല വൃക്ഷ തൈകൾ നട്ടത്. ചാലക്കുടി ഡിവിഷൻ സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും സൗജന്യമായി ലഭിച്ച നൂറോളം ഫലവൃക്ഷതൈകളാണ് ജയിൽ കോമ്പൗണ്ടിൽ നട്ടിരിക്കുന്നത്.വാർഡിലെ RRTസന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ വൃക്ഷതൈകൾ കൗൺസിലർ വിതരണം ചെയ്തു. അസി. സൂപ്രണ്ട് കെ.എം.ആരിഫ്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ കെ.ജെ ജോൺസൻ സി.എസ്.ഷൈജു ‘കെ’ആർ.ആൽബി.അസി. പ്രിസൺ ഓഫീസർമാരായ പി.ജി.ബിനോയ്, എ.ബി.രതീഷ്.പി.എസ്.അജേന്ദ്രൻ.കെ.ജി. സരിൻ .എൻ.ടി.മിഥുൻ, എം.എം.ജി ജേഷ്, സച്ചിൻ വർമ്മ,ഒ.എൻ. തസ്നീർ, എ.ആർ.രമേഷ്, അസറുദ്ധീൻ റഹിം. എന്നിവർ നേതൃത്വം നൽകി.