മുരിയാട്: കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്‍വ്വശുചീകരണവും ഏപ്രില്‍ 18 ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശുചീകരണം -നാം മുന്നോട്ട് 250 ല്‍ പരം ചെറുസംഘങ്ങള്‍ 17 വാര്‍ഡുകളിലായി 8000 വീടുകള്‍ സന്ദര്‍ശിച്ചു. കുടുംബശ്രീ, ആരോഗ്യ, അംഗനവാടി NREG, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഓണ്‍ ലൈനായി ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയോഗം വിശദമായ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിനും, അടിയന്തിര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും രൂപരേഖ തയ്യാറാക്കി. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ അടിയന്തിരമായി ചേരും ജൂണ്‍ 1 ന് മുന്‍പ് തന്നെ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തും. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വം, ആരോഗ്യം, അടിയന്തിര വെള്ളക്കെട്ട് ഒഴിവാക്കാന്‍ തുടങ്ങിയവക്കായി 30000 രൂപ അനുവദിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ മൂന്ന് തലത്തിലുള്ള ‘മുരിയാട് ആര്‍മി’ ക്ക് രൂപം നല്‍കി. സംസ്ഥാന അടിസ്ഥാന സിവില്‍ ഡിഫന്‍സ് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ നേതൃത്വത്തിലുള്ള കോര്‍ടീം, സിവില്‍ ഡിഫന്‍സ് ജൂനിയര്‍ ടീമംഗങ്ങള്‍ മത്സ്യതൊഴിലാളികള്‍, നീന്തല്‍ വിദഗ്ദര്‍ തുടങ്ങിയ വരടങ്ങുന്ന രണ്ടാംനിരയും, വാര്‍ഡ് തലത്തില്‍ RRT അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന മൂന്നംഗസംഘം, ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോട്ട് , ട്യൂബ്, FIRST AID KIT,വള്ളങ്ങള്‍, കപ്പിയും കയറും, വടം, വെട്ടുകത്തി, മരംവെട്ട് മെഷീന്‍, ജെസിബി തുടങ്ങിയ സാധനസാമഗ്രികളും തയ്യാറാക്കുന്നു. ടോര്‍ച്ച്, കത്തി, സ്‌ക്രൂഡ്രൈവര്‍, ടെസ്ര്‌ററര്‍, വിസ്സില്‍, മെഴുകുതിരി, എമര്‍ജെന്‍സിലാബ്, പേന, ടെലിഫോണ്‍ ഫ്‌ളാസ്‌ക് തുടങ്ങിയവ അടങ്ങുന്ന എമര്‍ജന്‍സി കിറ്റും തയ്യാറാക്കിവരുന്നു. പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സര്‍വ്വേപൂര്‍ത്തിയാക്കി സെലക്ഷന്‍ നടത്തി. ഡിഫന്‍സ് ഹെല്‍ത്ത് ബ്രിഗേഡ് രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.