ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം “ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് ” വിഷയത്തിൽ ദേശിയ തലത്തിൽ ഓൺലൈൻ ആയി ഒരു ഹാൻഡ്‌സ് ഓൺ ട്രെയിനിങ് സംഘടിപ്പിച്ചു. മെയ് 14,15 തീയതികളിലായി രാവിലെ 9 മണി മുതൽ 5 മണി വരെ നടന്ന ട്രെയിനിങ്ങിൽ തമിഴ് നാട്,ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളും, അധ്യാപകരും, അടക്കം കമ്പ്യൂട്ടർ മേഖലയിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തു.ഇന്ന് ജീവിതത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത് ഡേറ്റയാണ്, അതുകൊണ്ട് തന്നെ ഡാറ്റാ സയൻസും അനലറ്റിക്സും വളരെ പ്രാധ്യാനം അർഹിക്കുന്നുണ്ട്.ഈ വിഷയത്തിന്റെ പ്രാധാന്യവും സാധ്യതകളും ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ഈ ട്രെയിനിങ്ങിന്റെ ലക്ഷ്യം.യൂണിവേഴ്സിറ്റി ഓഫ് ഹാമ്പ്ഷെർ, യു എസ്. എ യിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ ദീപക് നാരായൺ ആണ് ട്രെയിനിങ് നയിച്ചത്. “ഇൻട്രോഡക്ഷൻ ടു ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്” വിഷയത്തിൽ ഇൻസട്രക്റ്റർ ആയും, ഐ ബി എം, ഒറക്കിൾ തുടങ്ങി വിവിധ മൾട്ടിനാഷണൽ കമ്പനികളിലും 8 വർഷത്തിൽപരം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.മെയ് 14 നു നടന്ന ഉദ്ഘാടന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടിവ് ഡയറക്റ്റർ റെവ.ഫാ. ജോൺ പാലിയേക്കര സി.എം. ഐ ഉദ്ഘാടനം നിർവഹിക്കുകയും, മാനേജർ റെവ. ഫാ. ജോയ് പയ്യപ്പിള്ളി സി. എം. ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ വി. ഡി. ജോൺ എന്നിവർ പങ്കെടുക്കുകയും ചെയ്തു.ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ഏച്. ഒ. ഡി. ഡോ. രമ്യ കെ ശശി, അസിസ്റ്റന്റ് പ്രൊഫസ്സർമാരായ നിഖിൽ സാമുവൽ, റെയ്‌സ വർഗീസ്സ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.