മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് അണുനശീകരണ സേനക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഒരു യന്ത്രം അടക്കം നാല് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്. സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് പ്രത്യേക സേന രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ലത ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സരിത സുരേഷ്, ജിനി സതീശന്‍, നിത അര്‍ജുനന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.