Home NEWS ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ ഹെൽപ്പ് ലൈൻ സെന്റർ ആരംഭിക്കണം :അരുൺ ലോഹിതാക്ഷൻ

ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ ഹെൽപ്പ് ലൈൻ സെന്റർ ആരംഭിക്കണം :അരുൺ ലോഹിതാക്ഷൻ

പുതുക്കാട് : കോവിഡ് രണ്ടാം തരംഗം ശക്തി ആയതോടെ ട്രെയിനുകൾ റദാക്കിയ സാഹചര്യത്തിൽ ഓരോ സ്റ്റേഷനുകളിലെയും യാത്രക്കാരുടെ സംഘടനകൾ ഹെല്പ് ലൈൻ സേവനം ആരംഭിക്കണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിതാക്ഷൻ അഭ്യർത്ഥിച്ചു . അത്യവശ്യ യാത്രക്കുള്ള ഓരോ സ്റ്റേഷനിലെയും നിലവിലെ ട്രെയിൻ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കണം .പൂർണ്ണ സുരക്ഷയോടെ യാത്രക്ക് വരാനും ആവശ്യം വേണ്ട രേഖകൾ കയ്യിൽ കരുതാനും വേണ്ട നിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ ട്രെയിൻ യാത്രക്കാരുടെ സംഘടനകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു .റെയിൽവേയും യാത്രക്കാരുടെ സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയം ആണ് ഇതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു .

Exit mobile version