Home Local News തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കോവിഡ്, 1686 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കോവിഡ്, 1686 പേര്‍ രോഗമുക്തരായി

0

തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (08/05/2021) 4,230 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,686 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,479 ആണ്. 1,28,430 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.57%ആണ്.ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 4204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 283 പുരുഷന്‍മാരും 313 സ്ത്രീകളും പത്ത് വയസ്സിനു താഴെ 125 ആണ്‍കുട്ടികളും 143 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ – തൃശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 515
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1130
സര്‍ക്കാര്‍ ആശുപത്രികളിൽ – 319
സ്വകാര്യ ആശുപത്രികളിൽ – 890
കൂടാതെ 41062 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 3742 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 428 പേര്‍ ആശുപത്രിയിലും 3314 പേര്‍ വീടുകളിലുമാണ്. 14,808 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 8080 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6255 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 473 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 14,97,093 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 771 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,84,322 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 58 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.
ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
ആരോഗ്യപ്രവര്‍ത്തകർ – ഫസ്റ്റ് ഡോസ് 45,157 – സെക്കൻ്റ് ഡോസ് 38,453
മുന്നണി പോരാളികള്‍ – ഫസ്റ്റ് ഡോസ് 11,633 – സെക്കൻറ് ഡോസ് 12, 208
പോളിംഗ് ഓഫീസര്‍മാര്‍ – ഫസ്റ്റ് ഡോസ് 24,526 – സെക്കൻ്റ് ഡോസ് 11,312
45-59 വയസ്സിന് ഇടയിലുളളവര്‍ -ഫസ്റ്റ് ഡോസ് 2,00,448 – സെക്കൻ്റ് ഡോസ്
13,485
60 വയസ്സിന് മുകളിലുളളവര്‍ – ഫസ്റ്റ് ഡോസ് 3,03,780 – സെക്കൻ്റ് ഡോസ് 76,108
ആകെ – ഫസ്റ്റ് ഡോസ് 5,85,544
സെക്കൻ്റ് ഡോസ് – 1,51,566

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version