മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .കൃഷി,ആരോഗ്യം,ശുചിത്വം ,സ്വയം തൊഴില്‍ മേഖലകളുടെ സമഗ്രവും സംതുലിതവുമായ വികസനം ലക്ഷ്യമിട്ടു കൊണ്ടു നടത്തുന്ന പദ്ധതിയാണ് ഗ്രീന്‍ മുരിയാട്.ഗ്രീന്‍ മുരിയാടിന് തുടക്കം കുറിച്ചു കൊണ്ട് പൈലറ്റ് പ്രൊജക്ടുകള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. ചടങ്ങില്‍ വച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലനും ഗ്രീന്‍ മുരിയാട് ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രനും നിര്‍വ്വഹിച്ചു . വികസനകാര്യ ചെയർമാൻ പ്രശാന്ത് കെ പി, ക്ഷേമ കാര്യ ചെയർമാൻ രതി ഗോപി, ആരോഗ്യകാര്യ ചെയർമാൻ വിജയൻ കെ യു ,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, പന്ത്രണ്ടാം വാർഡ് അംഗം തോമസ് തൊകലത്ത് ,ഒന്നാം വാർഡ് അംഗം സുനിൽകുമാർ,എ എസ്, രണ്ടാം വാർഡ് അംഗം നിജ വത്സൻ ,മൂന്നാം വാർഡ് അംഗം വൃന്ദകുമാരി, അഞ്ചാം വാർഡ് അംഗം ജിനി സതീശൻ,ആറാം വാർഡ് അംഗം ശ്രീജിത്ത് പട്ടത്ത് ,ഏഴാം വാർഡ് അംഗം സരിത സുരേഷ് ,എട്ടാം വാർഡ് അംഗം നിഖിതമോൾ , ഒമ്പതാം വാർഡ് അംഗം എ പി സേവ്യർ,പതിനൊന്നാം വാർഡ് അംഗം മനീഷ ടി എം, പതിനാലാം വാർഡ് അംഗം മണി സജയൻ ,പതിനേഴാം വാർഡ് അംഗം നിത അർജുനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് .സംസാരിച്ചു.വൈസ് പ്രസിഡൻറ് ഷീല ജയരാജ് സ്വാഗതവും,അസിസ്റ്റൻറ് സെക്രട്ടറി സ്മിത ബാസ്കർ നന്ദിയും പറഞ്ഞു.