ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ക്ലസ്റ്ററുകളിലായി സംവാദ സദസ്സുകൾ നടത്തി.പ്രാദേശിക വികസനം ശക്തിപ്പെടുത്തുക-ജനകീയാസൂത്രണവും നിർവ്വഹണവും – അധികാര വികേന്ദ്രീകരണം ജനങ്ങളിലേക്ക് – തുടങ്ങിയ വിഷയാവതരണങ്ങളായിരുന്നു പ്രധാന അജണ്ട.കാറളം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കാറളം കാട്ടൂർ പഞ്ചായത്ത് പ്രതിനിധികൾ ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടി കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹ സമിതി അംഗം അഡ്വ: കെ.പി.രവി പ്രകാശ് വിഷയാവതരണം നടത്തി.എം.എ. ഉല്ലാസ്, കെ.എസ്.ബാബു എന്നിവർ സംസാരിച്ചു.പടിയൂർ-പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രതിനിധി സംഗമം, പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.തമ്പി ഉദ്ഘാടനം ചെയ്തു.പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ.അനീഷ് കുമാർ വിഷയാവതരണം നടത്തി.ഒ .എൻ .അജിത്കുമാർ നേതൃത്വം നൽകി.ഇരിങ്ങാലക്കുടയിൽ നടന്ന വികസന സംവാദ സദസ്സിൽ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.ജോസ് ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.കെ.ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി അഡ്വ: പി.പി.മോഹൻദാസ്, എ.ടി. നിരൂപ് എന്നിവർ സംസാരിച്ചു.